Venus Transit 2023: 24 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാരുടെ സുവര്‍ണ്ണ കാലം തെളിയും!! പണത്തിന്‍റെ പെരുമഴ

Venus Transit 2023: വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്-ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ്‌ ശുക്രൻ.  ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍റെ സ്ഥാനം ശുഭമാണ്‌ എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍  സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്‌. 

ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹത്തിനും വ്യക്തികളുടെ ജീവിതത്തില്‍ അതിന്‍റേതായ സ്വാധീനമുണ്ട്, ഗ്രഹങ്ങള്‍ ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ, അത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുന്നു. എല്ലാ മാസവും പല പ്രധാന ഗ്രഹങ്ങളും അവയുടെ രാശി മാറുന്നു. ഒക്‌ടോബർ മാസം ആരംഭിച്ചതോടെ സംഭവിക്കാനിരിയ്ക്കുന്ന ഗ്രഹ സംക്രമണം ആളുകളുടെ ജീവിതത്തില്‍ വലിയ് മാറ്റങ്ങളാണ് വരുത്താന്‍ പോകുന്നത്.    

1 /4

ജ്യോതിഷം അനുസരിച്ച് സുഖ സമൃദ്ധിദാതാവായ ശുക്രന്‍ ഉടന്‍ സംക്രമിക്കാൻ പോകുന്നു. അതായത്, ഒക്ടോബർ 3ന് പുലർച്ചെ 4.58 ന് ശുക്രന്‍ കന്നിരാശിയിൽ സംക്രമിക്കും. നവംബർ 29 വരെ ശുക്രൻ ഈ രാശിയില്‍ തുടരും. ശുക്രന്‍റെ കന്നി രാശിയിലെ സംക്രമണം പല രാശിചിഹ്നങ്ങൾക്കും വലിയ വിജയം നൽകുന്നു. ഈ സമയം ചില രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് അവസരമുണ്ടാകും. ശുക്ര സംക്രമണം ഭാഗ്യം പ്രദാനം ചെയ്യുന്ന രാശികള്‍ ഇവയാണ്.... 

2 /4

വൃശ്ചികം  രാശി  (Scorpio Zodiac Sign) ജ്യോതിഷ പ്രകാരം വൃശ്ചിക രാശിക്കാർക്ക് കന്നി രാശിയിൽ ശുക്രന്‍റെ സംക്രമം മൂലം പ്രത്യേക ഫലങ്ങൾ ലഭിക്കും. ഈ രാശിക്കാരുടെ കരിയറിൽ മാറ്റങ്ങൾ ഉണ്ടാകും. ഇത് മാത്രമല്ല, ഈ സമയം ഇവരുടെ ഭാഗ്യം തിളങ്ങും. കൂടാതെ, ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരു വലിയ യാത്ര വേണ്ടി വന്നേക്കാം. ഈ സമയം ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ഈ സമയത്ത്, ബിസിനസിൽ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം....  

3 /4

കന്നി  രാശി  (Virgo Zodiac Sign)   ഒക്ടോബര്‍  3 ന് ശുക്രൻ കന്നി രാശിയിൽ സംക്രമിക്കുന്നു. ഈ സമയം, കന്നി രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും ഭാഗ്യം ലഭിക്കും. എല്ലാ മേഖലയിലും വിജയം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ രാശിക്കാര്‍ക്ക് അവരുടെ ജോലിയിലൂടെ മാത്രമേ പുരോഗതി കൈവരിക്കാന്‍ സാധിക്കൂ. കൂടാതെ, ഈ സമയം, സ്ഥാനക്കയറ്റത്തിനുള്ള മുഴുവൻ സാധ്യതകളും ഉണ്ട്. കുടുംബത്തിന്‍റെ പിന്തുണയോടെ ബിസിനസില്‍ വലിയ ലാഭം നേടാന്‍ സാധിക്കും.   

4 /4

കർക്കടക രാശി (Cancer Zodiac Sign) ഒക്ടോബര്‍  3 ന് ശുക്രൻ കന്നി രാശിയിൽ സംക്രമിക്കുന്ന അവസരത്തില്‍ കർക്കടക രാശിയിലുള്ള ആളുകളുടെ ഭാഗ്യവും തെളിയുകയാണ്. അതായത്, ഈ രാശിക്കാര്‍ക്ക് ഈ സമയം  ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ലഭിക്കും. കരിയറില്‍ പുരോഗതിയുടെ എല്ലാ വഴികളും തുറക്കപ്പെടും. ഈ സമയത്ത്, മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ബിസിനസിൽ ലാഭം നേടാനും സാധിക്കും. ഈ രാശിക്കാര്‍ പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തും. പണം ലാഭിക്കുന്നതിലും വിജയിക്കും. ഈ കാലയളവ് ഈ രാശിക്കാരുടെ ജീവിതത്തിന് ഒരു പുതിയ ദിശ നൽകുമെന്ന കാര്യത്തില്‍ സംശയമില്ല.       (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola