Cricket World Cup 2023 : ഡൽഹി വായുമലിനീകരണം; ഇന്നത്തെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചേക്കും

Cricket World Cup 2023 Sri Lanka vs Bangladesh : ഡൽഹിയിലെ വായു മലനീകരണ തോത് നിലവിൽ അതിരൂക്ഷമായി തുടരുകയാണ്.

Written by - Jenish Thomas | Last Updated : Nov 6, 2023, 10:50 AM IST
  • ഡൽഹിയിൽ അതിരൂക്ഷമായ വായുമലിനീകരണമാണ്
  • നിലവിലെ സ്ഥിതിയിൽ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത.
  • മത്സരം നടത്തണോ വേണ്ടായോ എന്ന് തീരുമാനിക്കുക അമ്പയർമാരാണ്.
  • മത്സരം നടന്നില്ലെങ്കിൽ ലങ്ക ലോകകപ്പിൽ നിന്നും പുറത്താകും
Cricket World Cup 2023 : ഡൽഹി വായുമലിനീകരണം; ഇന്നത്തെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചേക്കും

ന്യൂ ഡൽഹി : ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും നേർക്കുനേർ. അതേസമയം ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇന്നത്തെ മത്സരം സംഘടിപ്പിക്കാനാകുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ലോകകപ്പ് സംഘാടകരുമായ ബിസിസിഐയും. രാജ്യതലസ്ഥാനമായ ഡൽഹിയിലെ അതിരൂക്ഷമായ വായുമലിനീകരണമാണ് ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിന്റെ വെല്ലുവിളി. നിലവിലെ സ്ഥിതിയിൽ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത.

നിലവിൽ ഡൽഹിയിലെ വായുമലിനീകരണ തോത് അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇരു ടീമുകളുടെ താരങ്ങൾ മാസ്ക് അണിഞ്ഞാണ് പരിശീലനങ്ങൾക്കിറങ്ങിയത്. ടീമുകൾ നേരത്തെ തന്നെ പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം മത്സരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതിനായി പ്രമുഖ പൾമോണജിസ്റ്റ് ഡോക്ടറായ റൺദീപ് ഗുലേറിയെ ബിസിസിഐ സമീപിക്കുകയും ചെയ്തു.

ALSO READ : IND vs SA: സ്പിന്‍ കെണിയൊരുക്കി ജഡേജ; ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ഡോക്ടറുടെ നിർദേശ പ്രകാരം സ്റ്റേഡിയത്തിൽ വായു മലനീകരണ തോത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതിനാൽ മിറ്റിഗേഷൻ നടപടി സ്വകീരിച്ചു. ഒപ്പം താരങ്ങളുടെ ഡ്രെസ്സിങ് റൂം തുടങ്ങിയ എല്ല ഇടങ്ങളിലും എയർ പ്യുരിഫയറുകളും ബിസിസിഐ സ്ഥാപിച്ചിട്ടുണ്ടെന്ന് ഐസിസി വക്താവ് പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മത്സരം സംഘടിപ്പിക്കാനുള്ള അന്തിമ തീരുമാനം ഓൺ ഫീൽഡ് അമ്പയർമാരുടെ ആയിരിക്കും. 

ഐസിസി നിയമപ്രകാരം കാലാവസ്ഥ, വെളിച്ചം, ഗ്രൗണ്ടിലെ സ്ഥിതി, മറ്റ് സാഹചര്യങ്ങളുടെ സ്ഥിതി പരിശോധിച്ച് മത്സരം നടത്തണോ വേണ്ടായോ എന്ന് തീരുമാനിക്കുക അമ്പയർമാരാണ്. ഐസിസി മാച്ച് റഫറിയുമായി കൂടിയാലോചന നടത്തിയാണ് അമ്പയർമാർ ഇതിൽ അന്തിമ തീരുമാനം എടുക്കുക.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. നിലവിൽ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുകയാണ്. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ സെമി സാധ്യത വളരെ വിദൂരമാണ്. ഇന്നത്തെ മത്സരം ഉപേക്ഷിച്ചാൽ ലങ്കയുടെ സെമി സാധ്യതയും അവസാനിക്കും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News