FIFA World Cup 2022 : സൗദിയെ അങ്ങനെ എഴുതി തള്ളേണ്ട; ഇക്കാര്യങ്ങളിൽ അർജന്റീന സൂക്ഷിക്കണം

FIFA World Cup 2022 Argentina vs Saudi Arabia സൗദി അറേബ്യയുടെ 26 അംഗ സ്ക്വാഡിൽ ഒരു താരം പോലും വിദേശ ലീഗിൽ കളിക്കുന്നില്ല

Written by - Jenish Thomas | Last Updated : Nov 22, 2022, 03:40 PM IST
  • യുഎഇക്കെതിരെ നാല് ഗോളിന്റെ വിജയത്തിൽ അറേബ്യൻ മണ്ണിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് വരികയാണ് ലാറ്റിൻ അമേരക്കൻ ശക്തികൾ.
  • എന്നാൽ ലോകകപ്പ് ഫേവറേറ്റുകൾ സൗദിയെ അങ്ങനെ എഴുതി തള്ളുന്നുമില്ല.
  • ദോഹയിലാണ് മത്സരം നടക്കുന്നെങ്കിലും സൗദിക്ക് ലുസൈൽ സ്റ്റേഡിയം ഒരു ഹോം മൈതാനം പോലെയാണ്.
  • ഹോം മൈതാനം, അറബ് മണ്ണിലെ പരിചയം തുടങ്ങിയവ ഒന്നുമല്ല അർജന്റീനയ്ക്ക് മുന്നിലുള്ള വെല്ലുവിളി.
FIFA World Cup 2022 : സൗദിയെ അങ്ങനെ എഴുതി തള്ളേണ്ട; ഇക്കാര്യങ്ങളിൽ അർജന്റീന സൂക്ഷിക്കണം

ഫിഫ ലോകകപ്പ് 2022ലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇന്ന് അർജന്റീന ഇറങ്ങുകയാണ്. ലോകകപ്പ് ഫേവറേറ്റുകളായി എത്തുന്ന ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ ഖത്തറിലെ ആദ്യ എതിരാളി ഗൾഫിൽ നിന്നുള്ള സൗദി ആറേബ്യയാണ്. ജയത്തിൽ കുറഞ്ഞത്, അല്ല വലിയ മാർജനിലെ വിജയത്തിൽ കുറഞ്ഞതൊന്നും സ്കലോണിയുടെ മെസി സംഘം ഇന്ന് നടക്കുന്ന മത്സരത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. യുഎഇക്കെതിരെ നാല് ഗോളിന്റെ വിജയത്തിൽ അറേബ്യൻ മണ്ണിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് വരികയാണ് ലാറ്റിൻ അമേരക്കൻ ശക്തികൾ. എന്നാൽ ലോകകപ്പ് ഫേവറേറ്റുകൾ സൗദിയെ അങ്ങനെ എഴുതി തള്ളുന്നുമില്ല.  

ദോഹയിലാണ് മത്സരം നടക്കുന്നെങ്കിലും സൗദിക്ക് ലുസൈൽ സ്റ്റേഡിയം ഒരു ഹോം മൈതാനം പോലെയാണ്. സൗദിയിൽ നിന്നും വലിയ ഒരു സംഘം ആരാധകരാണ് തങ്ങളുടെ രാജ്യത്തിന് മൈതാനത്തിൽ ആവേശം പകരുന്നതിന് വേണ്ടി ദോഹയിലേക്ക് എത്തിച്ചേരുന്നത്. ഹോം മൈതാനം, അറബ് മണ്ണിലെ പരിചയം തുടങ്ങിയവ ഒന്നുമല്ല അർജന്റീനയ്ക്ക് മുന്നിലുള്ള വെല്ലുവിളി.

ALSO READ : Qatar World Cup 2022: കളമൊഴിഞ്ഞിട്ടും ലോകകപ്പിനിടെ ബെക്കാം വിവാദത്തിൽ; താരത്തെ വെല്ലുവിളിച്ച് ബ്രിട്ടനിലെ ജനപ്രിയ കൊമേഡിയൻ

സൂപ്പർ താരങ്ങൾ ഇല്ലാത്ത താര നിര

സൗദി അറേബ്യയുടെ 26 അംഗ സ്ക്വാഡിനെ പരിശോധിക്കുമ്പോൾ ഒരു താരം പോലും പ്രമുഖരല്ലയെന്നതാണ് പ്രധാനം. സ്ക്വാഡിൽ വിദേശ ക്ലബിൽ കളിച്ചതിന്റെ പരിചയ സമ്പന്നതയുള്ളത് വിങ്ങറായ സലീം അൽ ഡോവ്സാരി മാത്രമാണ്. 2018 ലോണിൽ സ്പാനിഷ് ക്ലബ് വിയ്യറയലിന് കളിച്ചത് മാത്രമാണ് ഡോവ്സാരിക്കുള്ള പരിചയം. ബാക്കി എല്ലാവരും പ്രാദേശിക ലീഗിൽ മാത്രം കളിച്ച് വരുന്ന താരങ്ങളാണ്. 

ശരിക്കും പറഞ്ഞാൽ ഇവരെയാണ് പേടിക്കേണ്ടത്. താരമൂല്യമില്ലാത്ത താരങ്ങൾ ഒത്തുരമയോടെ ഗോളിനായി ശ്രമിക്കുമ്പോൾ ഏത് വമ്പൻ ശക്തികളുടെ മേൽ ഒരു സമ്മർദ്ദം ചെലുത്തിയേക്കും. ഇവയ്ക്ക് പുറമെ ഇവരിൽ ആരെയാണ് മാർക്ക് ചെയ്യേണ്ടത്, ആരെ കേന്ദ്രീകരിച്ചാകും ആക്രമണങ്ങൾ പ്രത്യാക്രമണങ്ങളും ഉണ്ടാകുക തുടങ്ങിയ സുപ്രധാന വിവരങ്ങൾ എതിർ ടീമുകൾക്ക് ഉണ്ടാകില്ല. 

ജയിച്ചാൽ മാത്രം പോര

മികച്ച ഒരു സ്ക്വാഡുമായിട്ടാണ് ലയണൽ സ്കലോണി ഖത്തറിലേക്കെത്തിച്ചേർന്നിരിക്കുന്നത്. അവിടെയുമുണ്ട് അർജന്റീനയ്ക്ക് മുകളിലുള്ള സമ്മർദം. കുഞ്ഞന്മാർ എന്ന വിശേഷിപ്പിക്കുന്ന ടീമുകൾക്കെതിരെ കേവലം ഒരു ഗോളിന്റെ വ്യത്യാസത്തിൽ ജയിക്കുന്നത് ഒരു വിജയമായി ആരാധകരും കണക്കാക്കില്ല. അത് മെസിക്കും സംഘത്തിനും കളത്തിന്റെ പുറത്ത് കൂടുതൽ സമ്മർദം സൃഷ്ടിക്കും.

സൗദി ആകട്ടെ കഴിഞ്ഞ പത്ത് മത്സരങ്ങൾ എടുത്താൽ ജയം ആയാലും തോൽവി ആയാലും ഒരു ഗോളിന്റെ വ്യത്യാസത്തിൽ മാത്രമാണ്. ലോകകപ്പിന് മുന്നോടിയായിട്ട് ക്രൊയേഷ്യക്കെതിരെയുള്ള പരിശീലന മത്സരത്തിൽ ഒരു ഗോളിന് മാത്രമാണ് സൗദി തോറ്റത്. അങ്ങനെ ഇരിക്കെ അർജന്റീന അറബ് രാഷ്ട്രത്തെ തോൽപ്പിക്കുവാണെങ്കിൽ കേവലം ഒരു ഗോൾ വ്യത്യാസത്തിൽ ആകാൻ പാടില്ല. അത് കളിക്കളത്തിന് പുറത്ത് നിന്നുള്ള സമ്മർദ്ദം വർധിക്കാൻ ഇടയാക്കും.

ALSO READ : FIFA World Cup 2022 : 'ഇത് ഡച്ച് തന്ത്രം'; സെനെഗലിനെ തോൽപ്പിച്ച് നെതർലാൻഡ്സ്

മുന്നോട്ടുള്ള യാത്ര

പതിറ്റാണ്ടുകളായി അർജന്റീന തങ്ങളുടെ നാട്ടിലേക്ക് ഫിഫയുടെ കപ്പ് എന്ന സ്വപ്നം നാട്ടിലേക്കെത്തിച്ചിട്ട്.ഓർമയായ ഇതിഹാസ താരം മറഡോണയ്ക്ക് റൊസാരിയോ തെരുവിൽ നിന്നുമുള്ള മറ്റൊരു താരം ആ സുവർണ്ണ കപ്പിൽ മുത്തമിട്ടിട്ടില്ല. മെസിയാകാട്ടെ തന്റെ അവസാനത്തെ ലോകകപ്പാണിതെന്ന മട്ടിലാണ് ഖത്തർ ടൂർണമെന്റിനെ പരിഗണിക്കുന്നത്. അതിനാൽ കപ്പിൽ കുറഞ്ഞതൊന്നും നീലപ്പട പ്രതീക്ഷിക്കുന്നില്ല. അപ്പോൾ വേണ്ട പരിക്കില്ലാതെ മുന്നോട്ടുള്ള യാത്രയാണ്

പരിക്കൻ കളി നയമാണ് അറബ് രാഷ്ട്രങ്ങൾ പലപ്പോഴും മുന്നോട്ട് വെക്കുന്നത്. ഇത് അർജന്റീനിയൻ താരങ്ങൾ ഒരു വെല്ലുവിളിയാണ്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് പ്രീ-ക്വാർട്ടറും ക്വാർട്ടറുമൊക്കെ കളിക്കണമെങ്കിൽ പരിക്കിലൂടെ അത്താഴം മുടക്കുന്ന കുഞ്ഞൻ ടീമുകളെ മറികടക്കണം. 

കാലാവസ്ഥ

മെസിയും സംഘവും ഏകദേശം ഗൾഫ് മേഖലയിലെ കാലാവസ്ഥയോട് പൊരുതപ്പെട്ട് വരുന്നുണ്ട്. പക്ഷെ ഇന്നത്തെ മത്സരം ഖത്തർ പ്രാദേശിക സമയം അനുസരിച്ച് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ്. കനത്ത ചൂടായിരിക്കും അനുഭവപ്പെടുക. ഇത് അർജന്റീനിയൻ താരങ്ങളെ അൽപമെങ്കിലും വലച്ചേക്കും. കൂടാതെ അറബ് മണ്ണിന്റെ ചൂട് അറിയാവുന്ന സൗദി ഇത് ഒരു അവസരമാക്കി സാധ്യതയുമുണ്ട്. ഇന്ത്യൻ പ്രദേശിക സമയം ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News