IPL 2024 : ഐപിഎൽ പൂരത്തിന് കൊടിയേറി; ആദ്യ മത്സരത്തിൽ ടോസ് ആർസിബിക്ക്

IPL 2024 RCB vs CSK  : ചെപ്പോക്കിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിങ്സിനെതിരെ ബാറ്റിങ് തരിഞ്ഞെടുത്തു

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 08:49 PM IST
  • ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലെസിസ് ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു.
  • യുവതാരം റുതുരാജ് ഗെയ്ക്വാദാണ് എം എസ് ധോണിയുടെ പിൻഗാമിയായി ഇത്തവണ സിഎസ്കെയെ നയിക്കുന്നത്.
IPL 2024 : ഐപിഎൽ പൂരത്തിന് കൊടിയേറി; ആദ്യ മത്സരത്തിൽ ടോസ് ആർസിബിക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിന് തുടക്കമായി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന വർണാഭായ ഉദ്ഘാടന ചടങ്ങിനെ ശേഷമാണ് സീസണിലെ ആദ്യ മത്സരത്തിന് തുടക്കമായത്. ഓസ്കാർ ജേതാവ് എ ആർ റഹ്മാൻ, ഗായകൻ സോനു നിഗം, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരാണ് ഉദ്ഘാടന ചടങ്ങ് വർണാഭമാക്കിയത്. അതേസമയം ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലെസിസ് ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്വാദാണ് എം എസ് ധോണിയുടെ പിൻഗാമിയായി ഇത്തവണ സിഎസ്കെയെ നയിക്കുന്നത്.

പരിക്കേറ്റ ആദ്യ മത്സരങ്ങൾ നഷ്ടപ്പെടുമെന്ന് വിചാരിച്ച ബംഗ്ലാദേശ് താരം മുസ്തിഫിസൂർ റഹ്മാൻ ചെന്നൈയുടെ പ്ലേയിങ് ഇലവിൽ ഇടം നേടി. റഹ്മാനൊപ്പം ഇന്ത്യൻ പേസർമാരായ ദീപക് ചഹർ, തുശാർ ദേശ്പാണ്ഡെ, മതീഷ് തീക്ഷണ എന്നിവരാണ് ചെന്നൈയുടെ ബോളിങ് നിരിയിലുള്ളത്. കിവീസ് താരം രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചെൽ, രവീന്ദ്ര ജഡേജ, സമീർ റിസ്വി തുടങ്ങിയവരാണ് ബാറ്റിങ് നിരയിലുള്ളത്.

ALSO READ: IPL 2024 : ഇനി ചെന്നൈയുടെ തല ധോണി അല്ല; പകരം ഈ യുവതാരത്തെ ക്യാപ്റ്റനായി സിഎസ്കെ നിയമിച്ചു

ഫാഫ് ഡ്യുപ്ലെസിസ് നയിക്കുന്ന ടീമിൽ വിരാട് കോലിയാണ് ഓപ്പണിങ്. രജത് പാട്ടിധർ, ഗ്ലെൻ മാക്സ്വൽ, കാമറൂൺ ഗ്രീൻ ദിനീഷ് കാർത്തിക്, അനുജ് രാവത്ത് തുടങ്ങിയവരാണ് ആർസിബി ബാറ്റിങ് നിരയിലുള്ളത്. കരൺ ശർമ, അൽസാരി ജോസഫ്, മയാങ്ക് ഡഗർ, മുഹമ്മദ് സിറാജ് എന്നിവരാണ് ആർസിബി ബോളിങ് നിരയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News