മാസം 89 രൂപയുടെ പ്ലാനുമായി Amazon Prime

എയർടെല്ലുമായി ചേർന്ന് മൊബൈൽ വേർഷൻ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രമാണ് പ്ലാൻ ലഭ്യമാകുക

Written by - Zee Malayalam News Desk | Last Updated : Jan 14, 2021, 01:17 PM IST
  • എയർടെല്ലുമായി ചേർന്ന് മൊബൈൽ വേർഷൻ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്
  • ഇന്ത്യയിൽ മാത്രമാണ് പ്ലാൻ ലഭ്യമാകുക
  • എസ്ഡി ക്വാളിറ്റിയിലുള്ള വീഡിയോ മാത്രമെ ലഭിക്കു
  • എയ്ടെൽ താങ്ക്സ് ആപ്പ് വഴിയാണ് വീഡിയോ കാണാൻ സാധിക്കുക
മാസം 89 രൂപയുടെ പ്ലാനുമായി Amazon Prime

ന്യൂ ഡൽഹി: ഡിസ്നി പ്ലസിനും നെറ്റിഫ്ലിക്സനും ശേഷം മൊബൈൽ പ്ലാനുമായി ആമസോണിന്റെ പ്രൈം വീഡിയോയും. എയർടെലുമായി സഹകരിച്ചാണ് പ്രൈം പുതിയ പ്ലാൻ പുറത്ത് ഇറക്കിയത്. പ്രതിമാസം 89 രൂപയ്ക്ക് എയർടെൽ താങ്ക്സ് ആപ്പിലൂടെ പ്രൈം വീഡിയോ കാണാൻ സാധിക്കുക.

ഇന്ത്യയിൽ മാത്രമാണ് പ്രൈം (Amazon Prime) ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ ക്വാളിറ്റി എസ്ഡിയായി പരിമിതപ്പെടുത്തിട്ടുമുണ്ട്. പ്ലാൻ പരിചയപ്പെടുത്തുന്നതിനായ ആദ്യത്തെ ഒരു മാസത്തേക്ക് സൗജന്യമായി പ്രൈം ഉപയോ​ഗിക്കാൻ സാധിക്കും. എയർടെൽ നമ്പരുമായി  പ്രൈം അക്കൗണ്ട് തുടങ്ങിയതിന് ശേഷമാണ് വീഡിയോ കാണാൻ സാധിക്കുന്നത്. 

ALSO READ: WhatsApp ന് കൈ പൊള്ളി; പുതിയ നയങ്ങളിൽ വീണ്ടും വിശദീകരണവുമായി ആപ്ലിക്കേഷൻ

എയർടെല്ലിന്റെ (Airtel) വിവിധ ഡേറ്റ പാക്കിലൂടെയാണ് മൊബൈൽ എഡിഷൻ പ്രൈം സബ്സ്ക്രൈബ് ചെയ്യേണ്ടത്. ഏറ്റവും കുറഞ്ഞത് മാസം 89 രൂപ മുതൽ വർഷം 2698 രൂപ വരെയുള്ള പ്ലാനുകളും ലഭ്യമാണ്. ആദ്യ മാസത്തെ സൗജ്യന സബ്സ്ക്രിബ്ഷൻ ശേഷം 89 രൂപയ്ക്ക് റീച്ചാർജ് ചെയ്ത് പ്രൈം സൗകര്യവും ഒപ്പം 6 ജിബി ഡേറ്റയും ലഭിക്കും.

ALSO READ: ടെസ്‌ല ഇന്ത്യയിലെത്തി: ആദ്യത്തെ കമ്പനി ബാം​ഗ്ലൂരിൽ തുറന്നു

എന്നാൽ ഈ പ്ലാൻ ഉപയോഗിച്ച് പ്രൈ വീഡിയോയുടെ സേവനങ്ങൾ മാത്രമെ ലഭിക്കു. ബാക്കി ആമസോൺ പ്രൈം സേവനങ്ങൾക്ക് എയടെലുമായുള്ള ഈ പ്ലാനിലൂടെ ലഭ്യമാകില്ല. കഴിഞ്ഞ വർഷം ആമസോണിന്റെ എതിരാളികളായ നെറ്റ്ഫ്ലിക്സ് (Netflix) 199 രൂപയ്ക്ക് ഇതുപോലെ മൊബൈൽ പ്ലാൻ അവതരിപ്പിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News