Flipkart's Upcoming Sale: ഫ്ലിപ്പ്കാർട്ടിൽ ഇനി വരാനിരിക്കുന്ന പ്രധാന ഓഫർ ദിനങ്ങൾ, എപ്പോൾ വാങ്ങിയാൽ കൂടുതൽ നേട്ടം

 ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ, ബിഗ് ദസറ സെയിൽ, ബിഗ് ദീപാവലി സെയിൽ എന്നിവയാണ് ഫ്ലിപ്കാർട്ടിൽ ഇനി വരാനിരിക്കുന്ന ചില സെയിലുകൾ. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2023, 10:43 AM IST
  • ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് ഒക്ടോബർ 3-ന് ആരംഭിക്കും
  • നവംബർ 1 മുതൽ നവംബർ 6 വരെ ബിഗ് ദീപാവലി സെയിൽസ് നടക്കും
  • എൻഡ് ഓഫ്‌ സീസൺ സെയിൽസ് ഡിസംബർ 7 മുതൽ 12 വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Flipkart's Upcoming Sale: ഫ്ലിപ്പ്കാർട്ടിൽ ഇനി വരാനിരിക്കുന്ന പ്രധാന ഓഫർ ദിനങ്ങൾ, എപ്പോൾ വാങ്ങിയാൽ കൂടുതൽ നേട്ടം

ഫ്ലിപ്പ്കാർട്ടിലെ മൊബൈൽ ബൊണാൻസ് സെപ്റ്റംബർ 9-ന് അവസാനിച്ചു. iPhone 14 , Realme 11 Pro, Redmi Note 12 Pro, Nothing Phone 1 എന്നിവയുൾപ്പെടെയുള്ള  ബ്രാൻഡുകൾക്ക് വലിയ കഴിവാണ് മൊബൈൽ ബൊണാൻസയിൽ ലഭിച്ചത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ, ബിഗ് ദസറ സെയിൽ, ബിഗ് ദീപാവലി സെയിൽ എന്നിവയാണ് ഫ്ലിപ്കാർട്ടിൽ ഇനി വരാനിരിക്കുന്ന ചില സെയിലുകൾ. ഇത് കൂടാതെ ഫ്ലിപ്കാർട്ടിന്റെ ഗ്രാൻഡ് ഹോം അപ്ലയൻസസ് സെയിൽ സെപ്തംബർ 7 മുതൽ 11 വരെ ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ കിഴിവിൽ നടക്കും.

ഒക്ടോബറിൽ വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് സെയിൽസ്

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയുടെ 2023 പതിപ്പ് ഒക്ടോബർ 3-ന് ആരംഭിക്കും. ഒക്‌ടോബർ 10 വരെ നീണ്ടുനിൽക്കുന്ന സെയിലിൽ സാധാരണയായി ഇലക്ട്രോണിക്‌സ്, ആക്‌സസറികൾ, ടിവികൾ എന്നിവയ്‌ക്ക് വലിയ കിഴിവുകൾ പ്രതീക്ഷിക്കാം. ദസറ സമയത്ത്, ഫ്ലിപ്പ്കാർട്ട് ഒരു ബിഗ് ദസറ സെയിലും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, ദസറ സെയിൽ ഒക്ടോബർ 20 ന് ആരംഭിച്ച് ഒക്ടോബർ 24 ന് അവസാനിക്കും. നാല് ദിവസത്തെ വിൽപ്പനയിൽ ഉൽപ്പന്നങ്ങൾക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കും.

നവംബറിലെ ഫ്ലിപ്പ്കാർട്ട് സെയിൽസ്

ഫ്ലിപ്പ്കാർട്ടിൽ നവംബർ 1 മുതൽ നവംബർ 6 വരെ ബിഗ് ദീപാവലി സെയിൽസ് നടക്കും. ഇതിന് പുറമെ ഫ്ലിപ്കാർട്ടിന്റെ അടുത്ത മൊബൈൽ ബൊനാൻസ നവംബർ 8-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബർ 14-ന് ഇത് സമാപിക്കും. നവംബർ 18 മുതൽ നവംബർ 24 വരെ ഫ്ലിപ്പ്കാർട്ട് ഗ്രാൻഡ് ഗാഡ്‌ജെറ്റ്‌സ് ഡെയ്‌സ് വിൽപ്പനയും നവംബർ 24 മുതൽ നവംബർ 28 വരെ ഗ്രാൻഡ് ഹോം അപ്ലയൻസസ് സെയിലും നടക്കും. നവംബർ അവസാന ആഴ്ചകളിലാണ് ഇത് നടക്കുന്നത്.

ഡിസംബറിലെ ഫ്ലിപ്കാർട്ട്  സെയിൽസ്

Flipkart End of Season സെയിൽസ് ഡിസംബർ 7 മുതൽ 12 വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് സേവിംഗ് ഡേയ്‌സ് വിൽപ്പന ഡിസംബർ 16 ന് ആരംഭിച്ച് ഡിസംബർ 21 ന് അവസാനിക്കും. Flipkart End Of Season വിൽപ്പനയുടെ ഒപ്പം ക്രിസ്മസ് പതിപ്പ് ഡിസംബർ 22 മുതൽ ഡിസംബർ 25 വരെ നടക്കും. ഈ വർഷത്തിന്റെ അവസാന മൂന്ന് ദിവസങ്ങളിൽ ഫ്ലിപ്പ്കാർട്ടിന് ഒരു ഗ്രാൻഡ് ഗാഡ്‌ജെറ്റ്‌സ് ഡെയ്‌സ് വിൽപ്പനയും പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News