Ola Electric Scooter Offers | 20,000 രൂപ വരെ കിഴിവ്, മികച്ച ഓഫറുമായി ഒല പുതുവർഷത്തിൽ

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ 5000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു കൂടാതെ ഉപഭോക്താക്കൾക്ക് ഇഎംഐ-ലും  ഈ സ്കൂട്ടർ സ്വന്തമാക്കാം

Written by - Zee Malayalam News Desk | Last Updated : Jan 13, 2024, 10:09 AM IST
  • സ്കൂട്ടറിന് 15000 രൂപ വരെ ആവേശകരമായ ഓഫറുകളുണ്ട്
  • ഇതിന് പുറമെ നിരവധി ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്
  • സീറോ ഡൗൺ പേയ്‌മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ പ്രോസസ്സിംഗ് ഫീ
Ola Electric Scooter Offers | 20,000 രൂപ വരെ കിഴിവ്, മികച്ച ഓഫറുമായി ഒല പുതുവർഷത്തിൽ

രാജ്യത്തെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ കമ്പനിയായ OLA ഉപഭോക്താക്കൾക്കായി ഒരു മികച്ച ഓഫർ പുറത്തിറക്കിയിരിക്കുകയാണ്. OLA S1 X+ ന്  20,000 രൂപ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. OLA S1 X+ 89999 രൂപ പ്രാരംഭ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഇതിന് പുറമെ നിരവധി ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ ഓഫറുകൾ ജനുവരി 15 വരെ മാത്രമേ ലഭ്യമാകൂ.

ഓഫറുകൾ 

കമ്പനി നൽകിയ വിവരങ്ങൾ പ്രകാരം, സ്കൂട്ടറിന് 15000 രൂപ വരെ ആവേശകരമായ ഓഫറുകളുണ്ട്. ഇതിൽ കമ്പനി 6999 രൂപയുടെ ബാറ്ററി വാറന്റി ഉണ്ട്. OLA S1 Pro, OLA S1 Air എന്നിവയിലാണ് ഈ ഓഫറുകൾ നൽകുന്നത്. ഇതിന് പുറമെ 3000 രൂപയുടെ ബോണസ് എക്‌സ്‌ചേഞ്ചും വാഗ്ദാനം ചെയ്യുന്നു.

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ 5000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു കൂടാതെ ഉപഭോക്താക്കൾക്ക് EMI ഓഫറിലും ഈ സ്കൂട്ടർ സ്വന്തമാക്കാം. ഇതിനുപുറമെ, സീറോ ഡൗൺ പേയ്‌മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ പ്രോസസ്സിംഗ് ഫീ, 7.99 ശതമാനം പലിശ നിരക്ക് എന്നിവയും ഒല വാഗ്ദാനം ചെയ്യുന്നു.

OLA 8200 യൂണിറ്റുകൾ

ഒല ഇലക്ട്രിക് 2023 ഡിസംബറിൽ 8,200 സ്കൂട്ടറുകൾ  മാതൃ കമ്പനിയായ ANI ടെക്കിന് വിറ്റു, നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഇലക്ട്രിക് ബൈക്ക് ടാക്സി സേവനം ആരംഭിക്കാനാണ് പദ്ധതി. കമ്പനിയുടെ വിൽപ്പനയിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടെന്നാണ് റിപ്പോർട്ട്. ഇ-ബൈക്ക്, പാഴ്സൽ, മറ്റ് ഡെലിവറി സേവനങ്ങൾ എന്നിവയ്ക്കായി ഇതുവരെ 8,206 ഒല ഇലക്ട്രിക് സ്കൂട്ടറുകൾ എഎൻഐ ടെക്നോളജീസിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News