Paytm Ayodhya Cashback : ആയോധ്യ രാമക്ഷേത്രത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണോ? ഇതാ പേടിഎമ്മിന്റെ കിടിലൻ ക്യാഷ്ബാക്ക് ഓഫർ

Paytm Cashback Offer For Ram Mandir Visitors : ബസ്, വിമാനം മാർഗം പോകുന്നവർക്കാണ് പേടിഎം ക്യാഷ്ബാക്ക് സേവനം നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 03:15 PM IST
  • ബസ്, വിമാനം യാത്രികർക്കാണ് ഓഫർ ലഭിക്കുക
  • 100% ആണ് ക്യാഷ്ബാക്കായി ലഭിക്കുക
Paytm Ayodhya Cashback : ആയോധ്യ രാമക്ഷേത്രത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണോ? ഇതാ പേടിഎമ്മിന്റെ കിടിലൻ ക്യാഷ്ബാക്ക് ഓഫർ

Paytm Ayodhya Cashback Offer For Ram Mandir Visitors : രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലേക്ക് എത്തി ചേരുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്നും തീർഥാടകരാണ് അയോധ്യയിലേക്ക് രാമക്ഷേത്രം ലക്ഷ്യംവെച്ച് എത്തുന്നത്. അയോധ്യയിലേക്ക് യാത്ര തിരിക്കാൻ ഇരിക്കുന്ന തീർഥാടകർക്ക് ഒരു സന്തോഷ വാർത്ത ഇതാ പങ്കുവെക്കുന്നു. രാമക്ഷേത്രം ലക്ഷ്യവെച്ച് വരുന്ന യാത്രികർക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഓൺലൈൻ പണമിടപാട് അപ്ലിക്കേഷനായ പേടിഎം.

ബസ്, വിമാനം യാത്രികർക്കാണ് പേടിഎം ഈ സേവനം സജ്ജമാക്കിയിരിക്കുന്നത്. ഈ ഓഫർ ലഭ്യമാക്കുന്നതിനായി പേടിഎം ‘BUSAYODHYA’, ‘FLYAYODHYA’ എന്നീ രണ്ട് പ്രൊമോ കോഡുകൾ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ എല്ലാ യാത്രികർക്കും ഈ കോഡിലൂടെ ക്യാഷ്ബാക്ക് സേവനം ലഭിക്കില്ല. അതിന് ചില നിബന്ധനകൾ പേടിഎം പുറപ്പെടുവിച്ചിട്ടുണ്ട്.

പേടിഎം അയോധ്യ ക്യാഷ്ബാക്ക്

എല്ലാ യാത്രികർക്കും ഈ പ്രൊമോ കോഡിലൂടെ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കില്ല. പേടിഎമ്മിലൂടെ അയോധ്യയിലേക്ക് യാത്ര ബുക്ക് ചെയ്യുന്ന (ബസ്, ഫ്ലൈറ്റ്) പത്തിൽ ഒരു ഉപയോക്താവിനാണ് ക്യാഷ്ബാക്ക് ലഭിക്കുക. ബസ് യാത്രികന് പരമാവധി ലഭിക്കുക 1,000 രൂപയാണ്. വിമാനയാത്രികന് പരമാവധി ലഭിക്കുക 5,000 രൂപയുമാണ്. ഇതിന് പുറമെ അയോധ്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ മുഴുവൻ തുക തിരികെ നൽകുന്നതാണ്. ടിക്കറ്റ് റദ്ദാക്കാൻ എന്ത് തന്നെ കാരണമായാലും പേടിഎം മുഴുവൻ തുക ഉടമയ്ക്ക് കൈമാറുമെന്ന് ടെക് കമ്പനി നൽകുന്ന വിവരം.

ALSO READ : Ayodhya train from Kerala: അയോധ്യയിലേക്കു കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ റദ്ദാക്കി; ഉത്തരേന്ത്യൻ തീർത്ഥാടകർ കാരണമെന്ന് റെയിൽവേ

അയോധ്യയിലേക്ക് തടസ്സമില്ലാത യാത്ര ചെയ്യുക എന്ന ലക്ഷ്യംവെച്ചാണ് ഉപയോക്താക്കൾക്കായി തങ്ങൾ ഈ ഓഫർ മുന്നോട്ട് വെക്കുന്നതെന്ന് പേടിഎമ്മിന്റെ വക്തവ് ബിസിനെസ് ടുഡേയോട് പറഞ്ഞു. കൂടാതെ അയോധ്യ കേന്ദ്രീകരിച്ച് കൂടുതൽ സേവനങ്ങൾ കമ്പനി ഉറപ്പ് വരുത്തുമെന്നും പേടിഎമ്മിന്റെ വക്താവ് അറിയിച്ചു. നേരത്തെ പേടിഎം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ശ്രീറാ ജന്മഭൂമി തീർത്ത് ക്ഷേത്ര ട്രസ്റ്റിന് സംഭാവന സമർപ്പിക്കാനുള്ള സേവനം സജ്ജമാക്കിയിരുന്നു.

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് റദ്ദാക്കി

അതേസമയം ഇന്ന് കേരളത്തിൽ നിന്നും അയോധ്യയിലേക്ക് പുറപ്പെടാനിരുന്നു ആദ്യ ട്രെയിൻ സർവീസ് റെയിൽവെ റദ്ദാക്കിയിരുന്നു. പാലക്കാട് നിന്നും അയോധ്യയിലേക്കുള്ള അയോധ്യ ആസ്താ സപെഷൽ ട്രെയിന്റെ സർവീസാണ് റെയിൽവെ റദ്ദാക്കിയത്. ആയോധ്യയിൽ ഉത്തരേന്ത്യൻ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതെ തുടർന്നാണ് ട്രെയിന്റെ ആദ്യ സർവീസ് റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. ഉത്തരേന്ത്യൻ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ആവശ്യത്തിന് കോച്ചുകൾ ലഭിച്ചില്ല. ഇത് യാത്ര മുടങ്ങാണ് കാരണമായിയെന്ന് റെയിൽവേ പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും റെയിൽവേ വ്യക്തമാക്കി. മുൻകൂട്ടി പറഞ്ഞ തീയതികളിൽ മാറ്റമുണ്ടായാലും അത് നേരത്തെ അറിയിക്കും.

കൂടാതെ തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനും ഉണ്ടാകില്ല. അയോധ്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് റെയിൽവേ ഇതുവരെ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല. എന്നാൽ ഫെബ്രുവരി രണ്ടാം ആഴ്ച്ചയോടെ ഇതിനെക്കുറിച്ച് ഒരു വ്യക്തത വരുമെന്നാണ് തിരുവനന്തപുരം ഡിവിഷൻ പിആർഒ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും അയോധ്യയിലേക്ക് പാലക്കാട് നിന്നുമുള്ള ആദ്യ സർവ്വീസാണ് ഇന്ന് മുടങ്ങിയത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News