Israel Hamas War: രണ്ട് ഇസ്രയേലി ബന്ദികളെ കൂടി വിട്ടയച്ചതായി ഹമാസ്

Israel Hamas War:  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റാഫ ബോർഡൽ വഴിയാണ് ബന്ദികളെ കെെമാറിയത്. ഇരുവരെയും ആശുപപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 08:26 AM IST
  • രണ്ട് ഇസ്രയേലി ബന്ദികളെ കൂടി വിട്ടയച്ചതായി ഹമാസ്
  • ഇവരുടെ ഭർത്താക്കന്മാർ ബന്ദിയിലാണ്
  • നേരത്തെയും രണ്ട് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു
Israel Hamas War: രണ്ട് ഇസ്രയേലി ബന്ദികളെ കൂടി വിട്ടയച്ചതായി ഹമാസ്

ഗാസ: രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. കൂപ്പർ, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് വിട്ടയച്ചതെന്നാണ് റിപ്പോർട്ട്.  ഇവർ ഇസ്രയേലി വനിതകളാണ്. ഇവരുടെ ഭർത്താക്കന്മാർ ബന്ദിയിലാണ്.  നേരത്തെയും രണ്ട് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു.  

Also Read: ഗാസയിൽ അഭയാർത്ഥി ക്യാമ്പിനുനേരെ നടന്ന വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റാഫ ബോർഡൽ വഴിയാണ് ബന്ദികളെ കെെമാറിയത്. ഇരുവരെയും ആശുപപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഖത്തർ-ഈജിപ്ത് മധ്യസ്ഥതയെ തുടർന്ന് മാനുഷിക കാരണങ്ങൾ പരിഗണിച്ചാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ഹമാസ് വ്യക്തമാക്കി.   ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നിന്നും തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.  ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതിനിടയിൽ വിദേശ പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഹമാസ് ആരായുന്നതായി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബന്ദികളുടെ മോചന സാധ്യത തേടി റെഡ് ക്രോസ് ഇടപെടുന്നത്. നേരത്തേയും രണ്ടുപേരെ ഹമാസ് മോചിപ്പിച്ചിരുന്നു.  ഇതോടെ ഹമാസ് മോചിപ്പിച്ചവരുടെ എണ്ണം 4 ആയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News