Road Accident: ബ്രിട്ടണിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികൾക്ക് ദാരുണാന്ത്യം

ഇന്നലെ രാവിലെ പതിനൊന്നേകാലോടെയായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 18, 2022, 08:59 AM IST
  • ബ്രിട്ടനിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം
  • ഗ്ലോസ്റ്ററിന് സമീപം ചെൽസ്റ്റർഹാമിലാണ് അപകടം ഉണ്ടായത്
  • ഇന്നലെ രാവിലെ പതിനൊന്നേകാലോടെയായിരുന്നു അപകടം നടന്നത്
Road Accident: ബ്രിട്ടണിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികൾക്ക് ദാരുണാന്ത്യം

ലണ്ടൻ: ബ്രിട്ടനിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. ഗ്ലോസ്റ്ററിന് സമീപം ചെൽസ്റ്റർഹാമിലാണ് അപകടം ഉണ്ടായത്.  അപകടത്തിൽ എറണാകുളം സ്വദേശി ബിൻസ് രാജൻ കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.  

Also Read: Kottayam Bus Accident: കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 പേർക്ക് പരിക്ക് 

അപകടത്തിൽ കൂടെയുണ്ടായിരുന്ന ബിൻസന്റെ ഭാര്യയ്ക്കും കുഞ്ഞിനും അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും പരിക്കേറ്റിട്ടുണ്ട്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  ബിൻസന്റെ കുഞ്ഞിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  

Also Read: Abu Dhabi Explosion: ആക്രമണം ആസൂത്രിതം; സ്‌ഫോടനത്തിന് പിന്നിൽ ഹൂതികളെന്ന് സ്ഥിരീകരിച്ച് യുഎഇ

ഇന്നലെ രാവിലെ പതിനൊന്നേകാലോടെയായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിൻസ് കുടുംബവുമായി കഴിഞ്ഞ ആഗസ്റ്റിലാണ് യുകെയിലെത്തിയത്.  ബിൻസും നിർമ്മലും കുടുംബവുമായി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത് .  മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും മറ്റുകാര്യങ്ങൾക്കുമായി യുകെ മലയി സംഘടനയായ യുക്മയുടെ സംഘാടകർ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News