Viral Video:ശരീരമാസകലം തീ കത്തിച്ച് വധു വരൻമാർ, കല്യാണ വീഡിയോ കണ്ടോ

സംഭവം എന്തായാലും  നടന്നത് പക്ഷെ ഇന്ത്യയിലല്ല

Written by - Zee Malayalam News Desk | Last Updated : May 13, 2022, 12:59 PM IST
  • ആദ്യം പൂച്ചെണ്ടിൽ കൊളുത്തിയ തീ പതിയെ വസ്ത്രങ്ങളിലേക്ക് പടർന്ന് കയറുന്നു
  • പ്രൊഫഷണൽ സ്റ്റണ്ട് മാസ്റ്റർ മാരായ ഗേബ് ജെസ്സോപ്പും അംബിർ ബാംബിറുമാണ് കല്യാണം വെറൈറ്റി ആക്കിയത്
  • കത്താതിരിക്കാനായി ഫയർ എസ്റ്റിംഗ്വഷർ ഉപയോഗിച്ച് പുറകെ ആളുകൾ തീ കെടുത്തുന്നുമുണ്ട്.
Viral Video:ശരീരമാസകലം തീ കത്തിച്ച് വധു വരൻമാർ, കല്യാണ വീഡിയോ കണ്ടോ

വൈറൽ ഫോട്ടോ ഷൂട്ടൊക്കെ ട്രെൻഡിംഗായ കാലം കഴിഞ്ഞു. ഇനി വരുന്നത് വൈറൽ  ഫോട്ടോ ഷൂട്ടുകളാണ്. ഷൂട്ടെന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര ഐറ്റം. ദേഹമാസകലം തീ കത്തിച്ച് ചെറുക്കനും പെണ്ണും നടക്കുന്നു. വിവാഹ വസ്ത്രത്തിലാണ് ഇരുവരുമുള്ളത്.

സംഭവം എന്തായാലും  നടന്നത് പക്ഷെ ഇന്ത്യയിലല്ല. പ്രൊഫഷണൽ സ്റ്റണ്ട് മാസ്റ്റർ മാരായ ഗേബ് ജെസ്സോപ്പും അംബിർ ബാംബിറുമാണ് തങ്ങളുടെ കല്യാണത്തിൽ ഒരു വെറൈറ്റി വീഡിയോ ഷൂട്ട് നടത്തിയത്.  ആദ്യം പൂച്ചെണ്ടിൽ കൊളുത്തിയ തീ പതിയെ വസ്ത്രങ്ങളിലേക്ക് പടർന്ന് കയറുന്നു.

ALSO READ: Retail Inflation : രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ; RBI വീണ്ടും പലിശ കൂട്ടിയേക്കും

പിന്നാലെ തീ ആളിക്കത്തുകയാണ്. നിലത്ത് തീ കത്താതിരിക്കാനായി ഫയർ എസ്റ്റിംഗ്വഷർ ഉപയോഗിച്ച് പുറകെ ആളുകൾ തീ കെടുത്തുന്നുമുണ്ട്. കഷ്ടിച്ച് സെക്കൻറുകൾ മാത്രമാണ് വീഡിയോുള്ളത്.  വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ റസ് പവൽ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. ഇതിനോടകം നിരവധി പേർ വീഡിയോ കണ്ടിട്ടുണ്ട്.

Also read:   Thursday Tips: വ്യാഴാഴ്ച അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, നിങ്ങളുടെ ജീവിതത്തിന് ദോഷം ചെയ്യും

1695 ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്. ടിക്ക് ടോക്കിലും റസ് പവൽ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. പ്രേക്ഷകരിൽ പലരും ഞെട്ടിയെന്നാണ് വീഡിയോ കണ്ട ശേഷം പറഞ്ഞത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News