Drugs Seized: വിൽപനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് വൈക്കത്ത് പിടിയിൽ

Youth Arrested With Drugs: ഇയാളുടെ കയ്യിൽ നിന്നും 25000 ത്തോളം രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണു വി. ഗോപാൽ ബെംഗളൂരുവിൽ നിന്ന് രാസലഹരി വാങ്ങി വൈക്കത്തും സമീപപ്രദേശങ്ങളിലും വിറ്റുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 08:47 AM IST
  • വൈക്കത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ
  • വിഷ്ണു വി. ഗോപാലിനെയാണ് അഞ്ചു ലക്ഷത്തിലധികം വിലവരുന്ന 40 ഗ്രാമിലധികം രാസലഹരിയുമായി പിടികൂടിയത്
  • ഇയാളുടെ കയ്യിൽ നിന്നും 25000 ത്തോളം രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്
Drugs Seized: വിൽപനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് വൈക്കത്ത് പിടിയിൽ

കോട്ടയം: വൈക്കത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ. ഉദയനാപുരം വൈക്കപ്രയാർ കൊച്ചു കണിയാന്തറതാഴ്ചയിൽ വിഷ്ണു വി. ഗോപാലിനെയാണ് അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന 40 ഗ്രാമിലധികം രാസലഹരിയുമായി വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

Also Read: മറയൂരിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

ഇയാളുടെ കയ്യിൽ നിന്നും 25000 ത്തോളം രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണു വി. ഗോപാൽ ബെംഗളൂരുവിൽ നിന്ന് രാസലഹരി വാങ്ങി വൈക്കത്തും സമീപപ്രദേശങ്ങളിലും വിറ്റുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇയാൾ ബെംഗളൂരുവിൽ പോയി രാസലഹരി വാങ്ങി ബാഗിൽ ഒളിപ്പിച്ച് വോൾവോ ബസിൽ എറണാകുളത്തെത്തിയ ശേഷം കെ എസ് ആർടിസി ബസിൽ വൈക്കത്ത് എത്തുകയായിരുന്നു. 

Also Read: 6 ദിവസത്തിനുള്ളിൽ ശനി കുംഭത്തിൽ ഉദിക്കും, മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

മയക്കുമരുന്നുമായി വല്ലകം പാലത്തിന് വടക്കുഭാഗത്തുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് ഇയാൾ നടന്നു വരുമ്പോഴായിരുന്നു എക്സൈസ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളായ അഞ്ച് യുവാക്കളേയും എക്സൈസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.  അന്വേഷണത്തിൽ ഇവരുടെ പങ്ക് വ്യക്തമായാൽ ഇവരെയും പ്രതിചേർക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചിട്ടുണ്ട്. വിഷ്ണു വി. ഗോപാലിനെ മുമ്പ് ഹാഷിഷ് ഓയിൽ കൈവശം വച്ച കേസിൽ ബാംഗ്ലൂർ പോലീസ് പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. 

Also Read: 30 വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ രണ്ടു ഗ്രഹ സംഗമം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്, പുരോഗതി, സ്ഥാനം!

 

പ്രതിയെ പിടികൂടുന്നതിന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കൊപ്പം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ജെ.സുനിൽ, ആർ. സന്തോഷ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ പി. വേണു, വനിത സിവിൽ എക്സൈസ് ഓഫീസർ ആര്യ , ഡ്രൈവർ ലിജേഷ് എന്നിവരുമുണ്ടായിരുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News